ഒമൈക്രോൺ: ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിരീക്ഷണം കർശനമാക്കും; വീണാ ജോർജ്

By Web Desk, Malabar News
health minister on Rat fever
ആരോഗ്യമന്ത്രി വീണ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: ഇന്ത്യയിൽ ഒമൈക്രോൺ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളം സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസ് എത്തിയാൽ അത് നേരിടാൻ മുന്നൊരുക്കം സജ്‌ജമാക്കിയിട്ടുണ്ട്. 26 ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ നിരീക്ഷണം കർശനമാക്കും.

മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് ഹോം ക്വാറന്റെയ്നിൽ തുടരാമെങ്കിലും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം. ഒമൈക്രോൺ വകഭേദം വാക്‌സിനേഷനും അതിജീവിച്ച് പടരുമോ എന്നത് ആശങ്ക തന്നെയാണെന്നും, അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ച സ്‌ഥിതിക്ക് ഇനി വാക്‌സിനെടുക്കാൻ ബാക്കിയുള്ളവരെല്ലാം ഉടനടി വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ ആരിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചിട്ടില്ല. ആദ്യകേസ് റിപ്പോർട് ചെയ്‌തത്‌ മുതൽ കേരളത്തിലേക്ക് വിവിധ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ പൂർണ എണ്ണം എടുക്കുന്നതേയുള്ളൂ.

കേരളത്തിൽ ആശുപത്രി കേസുകൾ കൂടി വന്നേക്കുമെന്ന കാര്യം ഇപ്പോഴേ മുൻകൂട്ടി കാണുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്വാറന്റെയ്നിൽ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്‌ത നടപടി സ്വീകരിക്കും. പരിശോധനകൾ പരമാവധി കൂട്ടും. നിലവിൽ ക്വാറന്റെയ്നിൻ, യാത്രാ മാർഗ നിർദേശങ്ങളടക്കം എല്ലാം കേന്ദ്രസർക്കാർ പറയുന്നതനുസരിച്ച് മാത്രമാകും നടപ്പാക്കുക.

Read Also: പഞ്ചാബിലെ മലയാളി കന്യാസ്‌ത്രീയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE