ഉപരിപഠന അപര്യാപ്‌തത; ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം

By Desk Reporter, Malabar News
Higher education inadequacy; SSF petition to MLAs seeking intervention
Ajwa Travels

മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ അപര്യാപ്‌തതകളും പോരായ്‌മകളും ശാശ്വതവും ശാസ്‌ത്രീയവുമായി പരിഹരിക്കാൻ നിയമസഭയിൽ ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം നൽകി.

കേവല സീറ്റുവർധനവുകൾ പഠനത്തിന് പ്രയോജനമാകില്ലെന്നും ബാച്ചുകളും പുതിയ സ്‍കൂളുകളും കോളേജുകളും സർക്കാർ തലത്തിൽ ഉറപ്പുവരുത്തി യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്നും നിവേദനത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു.

Higher education inadequacy; SSF petition to MLAs seeking interventionമലബാർ മേഖലയിലാകെ അപര്യാപ്‌തത നില നിൽക്കുന്നുവെന്നതും മലപ്പുറം ജില്ലയിൽ മാത്രം ഈ വർഷം എസ്‌എസ്എൽസി യോഗ്യത നേടിയ 75554 വിദ്യാർഥികളിൽ 22329 വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരമില്ല എന്നതും ആശങ്കാജനകമാണ്. ഹയർ സെക്കണ്ടറിയിൽ നിന്ന് തുടർ പഠന യോഗ്യത നേടിയവരുടെ സർക്കാർ തലത്തിലെ അവസരം ഇതിലും ശോചനീയവുമാണ് സംഘടന നിവേദനത്തിൽ വ്യക്‌തമാക്കി.

എസ്‌എസ്എൽസി യിലും ഹയർ സെക്കണ്ടറിയിലും വർഷങ്ങളായി മികച്ച വിജയം മലപ്പുറം ജില്ല ആവർത്തിക്കുമ്പോഴും, സർക്കാർ ബാധ്യതയായ പഠന സംവിധാനങ്ങളുടെ ഉറപ്പുവരുത്തൽ ജില്ലയിൽ സംഭവിക്കാത്തത് സർക്കാർ സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും വീഴ്‌ചയാണ്‌. വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയം എസ്‌എസ്‌എഫ് ഉൾപ്പടെയുള്ള കേരള മുസ്‌ലിം ജമാഅത്ത് സംഘടനകൾ പലതവണയായി ചൂണ്ടികാണിച്ചിട്ടുള്ളതാണ്; സംഘടനാ പ്രതിനിധികൾ വിശദീകരിച്ചു.

Higher education inadequacy; SSF petition to MLAs seeking interventionകേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിലാണ് എസ്‌എസ്‌എഫ്, വിവിധ നിർദ്ദേശങ്ങളടങ്ങുന്ന നിവേദനം നൽകിയത്. സംഘടനയുടെ ജില്ലാ, ഡിവിഷൻ ഭാരവാഹികൾ നേരിട്ടും മറ്റു പ്രവർത്തകർ ഇ മെയിൽ വഴിയുമാണ് നിവേദനം സമർപ്പിച്ചത്.

Most Read: ഉന്നാവ് വാഹനാപകടം; കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കില്ലെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE