റിയാദ്: സൗദിക്ക് നേരെ ഹൂതികള്‍ സ്‍ഫോടക വസ്‌തുക്കള്‍ നിറച്ച ഒൻപത് ഡ്രോണുകള്‍ തൊടുത്തു. എല്ലാം അറബ് സഖ്യ സേന തകര്‍ത്തു. സൗദിയില്‍ ശക്‌തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു. ഒരാഴ്‌ച മുൻപ് സമാന രീതിയിൽ ജനവാസ മേഖലയിലേക്ക് ഹൂതികൾ ആക്രമണം അഴിച്ചു വിട്ടിരുന്നു.
ദക്ഷിണ സൗദിയിലും, മധ്യസൗദിയിലും, കിഴക്കന്‍ സൗദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വെള്ളിയാഴ്‌ച പുലര്‍ച്ചെ ആക്രമണങ്ങള്‍ നടത്താന്‍ ഹൂതികള്‍ തൊടുത്ത ഒൻപത് ഡ്രോണുകളാണ് സഖ്യസേന വെടിവെച്ചിട്ടത്. യമന്‍ സമാധാന ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ പിന്തുണ നല്‍കുമെന്നും, ഈ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുത്താനാണ് ഹൂതികള്‍ ശ്രമിക്കുന്നതെന്നും സഖ്യസേന ആരോപിച്ചു.
Read Also: ദേശീയ പണിമുടക്ക്; ബിപിസിഎല്ലിൽ സമരം തടഞ്ഞ് ഹൈക്കോടതി