ഐസിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി

By Trainee Reporter, Malabar News
exams
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ ഐസിഎസ്ഇ പത്താം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കി. ഐഎസ്‌സിഇ പന്ത്രണ്ടാംതരം പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.

വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിൽ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് വ്യക്‌തമാക്കി.

സിഐഎസ്‌സിഇ അഫിലിയേഷൻ ഉള്ള സ്‌കൂളുകളിൽ പതിനൊന്നാം ക്ളാസിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്. പതിനൊന്നാം ക്ളാസുകാർക്കുള്ള ഓൺലൈൻ ക്ളാസുകൾ എത്രയും വേഗത്തിൽ ആരംഭിക്കുന്നതിനായി ഒരു ഷെഡ്യൂൾ തയാറാക്കാനും നിർദേശിച്ചിട്ടുണ്ട്.

Read also: കോവിഡ് വ്യാപനം; ഹൈക്കോടതി നിർദേശം തള്ളി യോഗി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE