ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

By Desk Reporter, Malabar News
venmani double murder; The verdict is on the 19th of this month
Ajwa Travels

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ മുഖ്യപ്രതി പിജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. ജോസഫിനൊപ്പം യൂത്ത് കോൺഗ്രസ്‌ നേതാകളായ പിവൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരുടെ ജാമ്യ ഹരജിയും ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കാനിരുന്ന ഹരജി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എട്ട് പ്രതികൾ ഉള്ള കേസിൽ ഇനി മൂന്നു പേർക്കാണ് ജാമ്യം ലഭിക്കാനുള്ളത്.

കേസിലെ പ്രതികളായ ടോണി ചമ്മണി ഉൾപ്പടെയുള്ളവർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കൊച്ചി മുൻമേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേർക്കാണ് എറണാകുളം സിജെഎം കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ.

അതേസമയം, മാപ്പ് പറയാതെ ജോജുവിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്‌. എന്നാൽ ഷൂട്ടിംഗ് തടസപ്പെടുത്തിയുള്ള നടപടികളിലേക്ക് പോകില്ലെന്നും നേതാക്കൾ വ്യക്‌തമാക്കിയിട്ടുണ്ട്.

സമരം സിനിമാ വ്യവസായത്തിനെതിരല്ല എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഷൂട്ടിംഗ് സ്‌ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോജുവും കോൺഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് താരസംഘടനയായ ‘അമ്മ’യുടെ വിശദീകരണം.

Most Read:  നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണം; ആവശ്യം ഉന്നയിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE