കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിലവിലെ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ്

By Staff Reporter, Malabar News
Karuvannur bank scam; vd satheesan
Ajwa Travels

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൈം ബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല. സിബിഐ പോലുള്ള ഏജൻസികളെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് വിഡി സതീശൻ അഭിപ്രായപ്പെട്ടു.

മൂന്ന് വർഷം മുൻപ് ക്രമക്കേട് നടന്നതായി സിപിഐഎമ്മിന് അറിയാമായിരുന്നു. അന്വേഷണങ്ങൾക്ക് ശേഷവും 100 കോടിയുടെ തട്ടിപ്പ് നടന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പാർട്ടി അന്വേഷണം നടത്തിയിട്ടും വിഷയം മറച്ചുവെച്ചെന്ന് വിഡി സതീശൻ ആരോപിച്ചു.

ഇതിനിടെ കരുവന്നൂർ ബാങ്ക് അഴിമതിക്കേസിൽ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സമരരംഗത്തേക്ക് ഇറങ്ങുകയാണ്. നാളെ കെ സുരേന്ദ്രനും മറ്റന്നാൾ യുവ മോർച്ച സെക്രട്ടറിയും സമരത്തിന് നേതൃത്വം നൽകും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന ആരംഭിച്ചു. സിഎംഎം ട്രേഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലുമാണ് പരിശോധന നടത്തിയത്. റിസോര്‍ട്ട് നിര്‍മാണത്തിന് പ്രതികൾ ചിലവഴിച്ചത് 22 കോടിയോളം രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read Also: കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിയായി ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE