പലസ്‌തീനിലെ ഇസ്രയേൽ നരനായാട്ട്; പ്രാർഥനാ സംഗമവുമായി കേരള മുസ്‌ലിം ജമാഅത്ത്

ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ച പ്രാർഥനാ സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉൽഘാടനം നിർവഹിച്ചു.

By Central Desk, Malabar News
Kerala Muslim Jamaath on Palestine Israel War
സംഗമം സമസ്‌ത സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി ഉൽഘാടനം നിർവഹിക്കുന്നു.
Ajwa Travels

മലപ്പുറം: പലസ്‌തീനിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ മനമുരുകിയ ഐക്യദാർഢ്യ പ്രാർഥനാ സംഗമം നടത്തി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി.

രണ്ടര മാസത്തോളമായി പലസ്‌തീനിലെ പാവപ്പെട്ട ജനങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കി നരനായാട്ട് നടത്തുന്ന ഇസ്രായേലിനെ പിടിച്ചു കെട്ടാൻ ഐക്യരാഷ്‌ട്രസഭ നടത്തുന്ന ശ്രമങ്ങൾക്ക് ലോകസമൂഹം ശക്‌തമായ പിന്തുണ നൽകണമെന്ന് പ്രാർഥനാ സംഗമം ആവശ്യപ്പെട്ടു.

യുദ്ധത്തിന്റെ സാമാന്യ മര്യാദകൾ പോലും പാലിക്കാതെ ഏകപക്ഷീയമായി നടത്തുന്ന നരമേധം തുടരാൻ ഇനിയും അനുവദിച്ചു കൂടാ. ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത ക്രൂരതയാണ് പലസ്‌തീനിൽ നടമാടിക്കൊണ്ടിരിക്കുന്നത്. കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളെ രാപ്പകൽ ഭേദമന്യേ മൃഗീയമായി കൊന്നൊടുക്കുന്നത് നീതീകരിക്കാനാവില്ല.

ആശുപത്രികളിലും വിദ്യാലയങ്ങളിലും അഭയാർഥി ക്യാമ്പുകളിൽ പോലും ബോംബിടുന്നത് കാടത്തമാണ്. ഇതിനെതിരെ ലോക മനഃസാക്ഷി ഉണരണമെന്നും പലസ്‌തീനിന്റെ സമാധാനത്തിന് വേണ്ടി വിശ്വാസി ലോകം പ്രാർഥിക്കണമെന്നും സംഗമം ആഹ്വാനം ചെയ്‌തു.

സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് കെകെഎസ്‌ തങ്ങൾ പെരിന്തൽമണ്ണ. പാണക്കാട് ജഅഫർ തുറാബ് തങ്ങൾ എന്നിവർ മഹ്ളറതുൽ ബദ്‌രിയ്യ: പ്രാർഥനക്ക് നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് ശിഹാബുദ്ധീൻ മുർതള, സയ്യിദ് ജഅഫർ തുറാബ് പാണക്കാട്, പൊൻമള മൊയ്‌തീൻ കുട്ടി ബാഖവി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, അലവി സഖാഫി കൊളത്തൂർ, മുഹമ്മദ് പറവൂർ, സികെയു മൗലവി മോങ്ങം എന്നിവർ പങ്കെടുത്തു.

Kerala Muslim Jamaath on Palestine Israel Warപിഎസ്‌കെ ദാരിമി എടയൂർ, പിഎം മുസ്‌തഫ കോഡൂർ, യൂസുഫ് ബാഖവി മാറഞ്ചേരി, കെടി ത്വാഹിർ സഖാഫി, അബ്‌ദുൽ ഹഫീള് അഹ്സനി, ശാഫി സഖാഫി മുണ്ടംപറമ്പ്, കെപി ജമാൽ കരുളായി, ബശീർ ഹാജി പടിക്കൽ, അലിയാർ കക്കാട്, ഇബ്രാഹിം ബാഖവി മേൽമുറി, മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ സുൽഫിക്കറലി സഖാഫി, പിപി മുജീബ് റഹ്‌മാൻ, സുബൈർ കോഡൂർ, യുസുഫ് സഅദി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

MOST READ | വീണ്ടും കൊവിഡ്! പടരുന്നത് വ്യാപനശേഷി കൂടുതലായവ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE