മുംബൈയിലേത് എക്‌സ്ഇ വകഭേദമല്ലെന്ന് സർക്കാർ വൃത്തങ്ങൾ

By Desk Reporter, Malabar News
Kuwait waives PCR test to enter country

ന്യൂഡെൽഹി: മുംബൈയില്‍ സ്‌ഥിരീകരിച്ചത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ്ഇ അല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. വകഭേദങ്ങളെ കുറിച്ച് പഠിക്കുന്ന ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്‌സ് സീക്വൻസിങ് കൺസോർഷ്യത്തിലെ (ഇൻസകോഗ്) വിദഗ്‌ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജിനോമിക് പരിശോധനയിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചതെന്നാണ് വിശദീകരണം.

ജീനോം സീക്വൻസ് പഠിച്ചപ്പോൾ അത് എക്‌സ്ഇ വകഭേദത്തിന്റെ രൂപത്തിലല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. വാർത്താ ഏജൻസിയാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവരം പുറത്ത് വിട്ടത്. മുംബൈ കോർപ്പറേഷനാണ് ജിനോ സീക്വൻസിൽ നടത്തിയതിന് ശേഷം എക്‌സ്ഇ വകഭേദം കണ്ടെത്തിയതായി പ്രസ്‌താവനയിറക്കിയത്.

എക്‌സ്ഇ എന്ന് കണ്ടെത്തിയ ജീനോം സീക്വൻസിന്റെ fastQ ഫയലുകൾ വിശകലനം ചെയ്‌താണ്‌ ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്‌സ് സീക്വൻസിങ് കൺസോർഷ്യത്തിലെ വിദഗ്‌ധർ എതിരഭിപ്രായം രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയേക്കും.

Most Read:  കൊറോണ വൈറസ് എക്‌സ്ഇ; പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE