ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാകില്ല; പഞ്ചാബിൽ വലിയ പിന്തുണ- രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം തുടരുകയാണ്. യാത്രയിൽ പങ്കെടുക്കരുതെന്നാണ് ബിജെപി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി ബഹിഷ്‌കരണ ആഹ്വാനം നടത്തിയിരിക്കുന്നത്.

By Trainee Reporter, Malabar News
Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാകില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌കരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്‌തതിന്‌ പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർഎസ്എസും പരിഹസിച്ചിരുന്നു. ഇതിനിടെ, പഞ്ചാബിലും വലിയ പിന്തുണയാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം തുടരുകയാണ്. യാത്രയിൽ പങ്കെടുക്കരുതെന്നാണ് ബിജെപി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി ബഹിഷ്‌കരണ ആഹ്വാനം നടത്തിയിരിക്കുന്നത്.

പഞ്ചാബിൽ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന്റെ മുന്നോടിയായി രാഹുൽ ഗാന്ധി സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഹരിയാനയിലെ യാത്ര അംബാലയിൽ അവസാനിപ്പിച്ച ശേഷം ഇന്നലെ ഉച്ചയോടെയാണ് രാഹുൽ അമൃത്‌സറിൽ എത്തിയത്. കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്, പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ക്ഷേത്ര ദർശനത്തിന് ശേഷം രാഹുൽ ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദിലേക്ക് പോയി. ഇന്ന് രാവിലെ ഹരിയാന പിസിസി അധ്യക്ഷനിൽ നിന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ പതാക ഏറ്റുവാങ്ങുന്നതോടെ പഞ്ചാബിലെ യാത്ര തുടങ്ങും. ഹരിയാനയിലെ ഏഴ് ജില്ലകളിലായി 225 കിലോമീറ്ററാണ് യാത്ര കടന്നുപോയത്.

അതിനിടെ, ആർഎസ്എസ് 21ആം നൂറ്റാണ്ടിന്റെ കൗരവരെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിമർശനവുമായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ആർഎസ്എസിനെ കുറിച്ച് ഒന്നും അറിയില്ലെന്നും അതിനാൽ കുറച്ചു ദിവസത്തേക്ക് ആർഎസ്എസ് ശാഖയിൽ ചേരണമെന്നും അനിൽ വിജ് പറഞ്ഞു.

തനിക്കൊന്നും അറിയാത്ത ഒരു സംഘടനയെ കുറിച്ച് സംസാരിക്കാൻ രാഹുലിന് അവകാശം ഇല്ലെന്നും അനിൽ വിജ് പറഞ്ഞു. ആർഎസ്എസ് കാരണമാണ് ഇന്നത്തെ രാജ്യം നിലകൊള്ളുന്നത്. ആർഎസ്എസിനെ അറിയാൻ രാഹുൽ കുറച്ചു ദിവസം സംഘശാഖയിൽ ചേരണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ഹരിയാനയിലെ നാലാം ദിവസത്തെ പര്യടനം അവസാനിപ്പിച്ച് കൊണ്ടുള്ള യോഗത്തിൽ സംസാരിക്കുന്നതിന് ഇടെയായിരുന്നു രാഹുലിന്റെ പരാമർശം. ‘ആരായിരുന്നു കൗരവർ, 21ആം നൂറ്റാണ്ടിലെ കൗരവരെ കുറിച്ച് ഞാൻ നിങ്ങളോട് പറയാം. അവർ കാക്കി ട്രൗസർ ധരിക്കുന്നു, കൈയിൽ ലാത്തി കൊണ്ട് നടക്കുന്നു, ശാഖ നടത്തുന്നു. അവർക്കൊപ്പമാണ് രാജ്യത്തെ 2-3 ബില്യണയർമാർ’- രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിനെ പാണ്ഡവരുമായും രാഹുൽ ഉപമിച്ചിരുന്നു.

Most Read: ഗോൾഡൻ ഗ്ളോബിൽ തിളങ്ങി ഇന്ത്യ; ആർആർആറിന് പുരസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE