ആരോഗ്യ പ്രവർത്തകരെ അനുസരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്; ഖലീല്‍ ബുഖാരി തങ്ങള്‍

By Central Desk, Malabar News
Obedience to health workers is part of the faith; Khalil Bukhari Thangal
'മഅ്ദിൻ' അക്കാദമിയിൽ നടന്ന വാക്‌സിനേഷൻ ക്യാംപിൽ നിന്നുള്ള ദൃശ്യം
Ajwa Travels

മലപ്പുറം: ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നൽകിയ സ്‌ഥാനം വളരെ വലുതാണെന്നും കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും ‘മഅ്ദിൻ’ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (ഖലീല്‍ ബുഖാരി തങ്ങള്‍) ആവശ്യപ്പെട്ടു.

ജില്ലയിലെ നഗരസഭയുടെ 4ആം വാര്‍ഡിന് കീഴില്‍ സ്വലാത്ത് നഗര്‍ ‘മഅ്ദിൻ’ അക്കാദമിയില്‍ നടന്ന കോവിഷീല്‍ഡ് മെഗാ വാക്‌സിനേഷൻ ക്യാംപുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്ര പ്രസ്‌താവനയിലാണ് ഇദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. മനുഷ്യ നൻമയെ കരുതിയുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും തന്റെയും സഹജീവികളുടെയും ജീവന് ഭീഷണിയാവുന്ന പ്രവർത്തനങ്ങൾ ഇസ്‌ലാം കർശനമായി നിരോധിച്ചതാന്നെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ ഓർമിപ്പിച്ചു.

‘മഅ്ദിൻ’ അക്കാദമിയിലെ ക്യാംപിൽ ആയിരത്തി അഞ്ഞൂറോളം പേര്‍ വാക്‌സിൻ സ്വീകരിച്ചു. വാക്‌സിനേഷന് എത്തിയവര്‍ക്ക് കുടിവെള്ളം, മധുരപാനീയ സൗകര്യം, വിപുലമായ ശുചിമുറി സൗകര്യം എന്നിങ്ങനെ വിശാലമായ സൗകര്യങ്ങളായിരുന്നു ‘മഅ്ദിൻ’ ഒരുക്കിയിരുന്നത്. മികച്ച സൗകര്യങ്ങളൊരുക്കിയ ‘മഅ്ദിൻ’ പ്രവര്‍ത്തകരെ അധികൃതര്‍ അനുമോദിച്ചു.

വാക്‌സിനേഷന്റെ ആരംഭം മുതൽ എല്ലാ രീതിയിലും ‘മഅ്ദിൻ’ അക്കാദമിയും എസ്‌വൈഎസ്‍ ഉൾപ്പടെയുള്ള കേരള മുസ്‌ലിം ജമാഅത്ത് സംഘടനകളും സംപൂർണമായ സഹകരമാണ് ആരോഗ്യമേഖലക്ക് നൽകുന്നത്.

Obedience to health workers is part of the faith; Khalil Bukhari Thangal
‘മഅ്ദിൻ’ അക്കാദമിയിൽ നടന്ന വാക്‌സിനേഷൻ ക്യാംപിൽ നിന്നുള്ള ദൃശ്യം

തുടക്കത്തിൽ, നൂറുകണക്കിന് വാക്‌സിൻ രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌കുകൾ വഴിയും വാട്‌സാപ്പ് കൂട്ടായ്‌മകൾ വഴിയും പൊതുജനങ്ങൾക്ക് ബോധവൽകരണം നൽകാനും സഹായങ്ങൾ നൽകാനും പ്രവർത്തകർ മുൻപിലുണ്ടായിരുന്നു.

ക്യാംപിന് മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലീഗര്‍ ബാബു, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്‌സുമാരായ സന്ധ്യ, കല, ശംന, ഷെറിന്‍, രഞ്‌ജുഷ, ദിനിഷ, അശ്വതി, ദീപിക, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായ തബ്ഷീര്‍, നവാസ്, ഷാഫി, റെസിഫ്, ശരണ്യ എന്നിവർ നേതൃത്വം നൽകി.

Obedience to health workers is part of the faith; Khalil Bukhari Thangal
‘മഅ്ദിൻ’ വാക്‌സിനേഷൻ ക്യാംപിലെ ക്യുവിൽ നിന്നുള്ള ദൃശ്യം

വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ സുഹ്റ, വാക്‌സിനേഷൻ വളണ്ടിയര്‍മാരായ സൈഫുദ്ധീന്‍, ഹാഫിദ്, മുഹ്സിന്‍, അര്‍ഷാദ്, അറഫ മാനു, അയമു സികെ, ഖാലിദ് എന്‍കെ, മുസ്‌തഫ കോതടി, ഹൈദ്രസ് കാവുങ്ങല്‍, ഫൈസല്‍ വട്ടപ്പറമ്പില്‍, അന്‍സില്‍ താനാരി, ആബിദ് ടി, ‘മഅ്ദിൻ’ പബ്ളിക് സ്‌കൂള്‍ മാനേജര്‍ അബ്‌ദുറഹ്‌മാൻ ചെമ്മങ്കടവ് എന്നിവർ ക്യാംപിന് ആവശ്യമായ സഹായങ്ങളുമായി മുന്നിലുണ്ടായി.

Most Read: മൂന്നടി ഉയരക്കാരന് ഡ്രൈവിങ് ലൈസൻസ്; രാജ്യത്ത് ആദ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE