മക്കായ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ഒന്‍പത് വിക്കറ്റിനാണ് ഓസീസ് ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മൽസരങ്ങൾ അടങ്ങുന്ന പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത ഓവറില്‍ എട്ട് വിക്കറ്റിന് 225 റണ്‍സാണ് നേടിയത്. എന്നാൽ ഒന്‍പത് ഓവറുകളും അത്രതന്നെ വിക്കറ്റുകളും ബാക്കിനിൽക്കെ ഓസീസ് അനായാസം ജയത്തിലെത്തി.
33 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യയുടെ നാല് മുന്‍നിര വിക്കറ്റുകള്‍ പിഴുത കൗമാര പേസര്‍ ഡാര്‍സി ബ്രൗണ്‍ ആണ് പ്‌ളേയര്‍ ഓഫ് ദ മാച്ച്. ബാറ്റിങ്ങില്‍ റേച്ചല്‍ ഹെയിന്‍സ് (പുറത്താകാതെ 93), അലീസ ഹീലി (77), മെഗ് ലാനിംഗ് (പുറത്താകാതെ 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓസീസ് ജയത്തില്‍ നിര്‍ണായകമായി.
അതേസമയം ഇന്ത്യക്കായി ക്യാപ്റ്റന്‍ മിതാലി രാജ് 63 റൺസ് നേടി. യാസ്‌തിക ഭാട്ടിയ (35), റിച്ച ഗോഷ് (പുറത്താകാതെ 32) എന്നിവരും ഭേദപ്പെട്ട സ്‌കോർ നേടി. സ്‌മൃതി മന്ദാനയ്‌ക്ക് 16 റണ്‍സും ഷഫാലി വര്‍മയ്‌ക്ക് എട്ട് റണ്‍സും നേടാനേ കഴിഞ്ഞുള്ളു. പരിക്കുമൂലം ഹര്‍മന്‍പ്രീത് കൗറിന് ആദ്യ ഏകദിനം നഷ്‌ടമായി.
Most Read: ’96’ ഹിന്ദിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഉടനെന്ന് നിർമാതാവ്