ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം

By News Desk, Malabar News
Pfizer-BioNTech Covid Vaccine Can Protect Against Brazil Variant: Study

വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ P1 എന്നറിയപ്പെടുന്ന വകഭേദത്തെ കാര്യക്ഷമമായി നിർവീര്യമാക്കിയെന്ന് കണ്ടെത്തിയിരുന്നു. സിഎൻഎൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട് പുറത്ത് വിട്ടിരിക്കുന്നത്.

ഫൈസർ, ബയേൺടെക് കമ്പനി, ടെക്‌സസ്‌ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ ബ്രാഞ്ച് എന്നിവിടങ്ങളിലെ ഗവേഷകർ ക്‌ളിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായി ഫൈസർ വാക്‌സിൻ സ്വീകരിച്ച 15 ആളുകളുടെ രക്‌ത സാമ്പിളുകൾ ശേഖരിച്ചു. രണ്ട് മുതൽ നാല് ആഴ്‌ച വരെ നീണ്ടുനിന്ന പരീക്ഷണത്തിൽ ഇവരുടെ രക്‌ത സാമ്പിളുകൾ ബ്രസീൽ കോവിഡ് വകഭേദത്തെ ഫലപ്രദമായി നേരിട്ടതായും ഗവേഷകർ കണ്ടെത്തി.

അതേസമയം, P1 വകഭേദത്തിലൂടെ ബ്രസീലിലെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നുവെന്ന് സിഎൻഎൻ റിപ്പോർട് ചെയ്‌തു. മനാസിൽ നടത്തിയ സർവേയിൽ 42 ശതമാനം ആളുകളിലും പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ജപ്പാൻ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സമാനമായ കേസുകൾ പുറത്ത് വന്നിട്ടുണ്ട്.

ബ്രസീലിലെ P1 വകഭേദത്തിനോട് സാമ്യമുള്ള കേസുകളാണ് ദക്ഷിണാഫ്രിക്കയിലും റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. ഇവ കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിനുകൾ ലഭിച്ചാലും പ്രതിരോധ ശേഷി ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും സംശയിക്കപ്പെടുന്നു. എന്നിരുന്നാലും ഫൈസർ വാക്‌സിൻ P1ന് എതിരെ ഫലപ്രദം ആയിരിക്കാം എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

Also Read: കർഷക സമരം ചർച്ചയാക്കി; ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE