മലപ്പുറം താലൂക്ക് ആശുപത്രിക്ക് എസ്‌വൈഎസ്‍ വക വീൽചെയറുകളും കസേരകളും

By Desk Reporter, Malabar News
SYS Gifted Wheelchairs and chairs
എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് അസൈനാർ സഖാഫി ഉപകരണങ്ങൾ മെഡിക്കൽ സൂപ്രണ്ട് ഡോ അലിഗർ ബാബുവിന് കൈമാറുന്നു
Ajwa Travels

മലപ്പുറം: മലപ്പുറം സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ വീൽ ചെയറുകളും കസേരകളും നൽകി എസ്‌വൈഎസ്‍. മലപ്പുറം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അസൈനാർ സഖാഫി മെഡിക്കൽ സൂപ്രണ്ട് ഡോക്‌ടർ അലിഗർ ബാബുവിന് സാധന സാമഗ്രികൾ കൈമാറി.

നിലവിൽ എസ്‌വൈഎസിന് കീഴിൽ എല്ലാ ദിവസവും താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്‌തു വരുന്നുണ്ട്. അതിന് പുറമെ പ്രസ്‌ഥാനത്തിന്റെ ഗൾഫ് ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) നേതൃത്വത്തിൽ ഓക്‌സിജൻ പ്ളാന്റ് നിർമാണത്തിന്റെ പ്രവർത്തികളും ആരംഭിച്ചിട്ടുണ്ട്.

എസ്‌വൈഎസ്‍ ജില്ലാ സാന്ത്വനം സെക്രട്ടറി സയ്യിദ് മുർതളാ ശിഹാബ് തങ്ങൾ തിരൂർക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ മലപ്പുറം നഗരസഭാ ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിദ്ധീഖ് നൂറേങ്ങലും പങ്കെടുത്തു സംസാരിച്ചു.

എസ്‌വൈഎസ്‍ ജില്ലാ ഫിനാൻസ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം, പബ്‌ളിക്‌ റിലേഷൻ സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ വടക്കെമണ്ണ, നജ്‌മുദ്ദീൻ സഖാഫി പൂക്കോട്ടൂർ, സോൺ പ്രസിഡണ്ട് ദുൽഫുഖാറലി സഖാഫി മേൽമുറി, സിദ്ധീഖ് മുസ്‌ലിയാർ മക്കരപ്പറമ്പ്, മുസ്‌തഫ മുസ്‌ലിയാർ പട്ടർക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, ബദ്റുദ്ധീൻ കോഡൂർ, സിദ്ധീഖ് പുല്ലാര എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Most Read: ഡെല്‍റ്റ വകഭേദം അതീവ അപകടകാരി, രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും ബാധിച്ചേക്കാം; വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE