ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ചാർത്തരുത്; പൊൻമള ഉസ്‌താദ്‌

കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

By Central Desk, Malabar News
in terrorist activities not be blamed on Islam; Ponmala Usthad
Ajwa Travels

മലപ്പുറം: സമാധാന മതമായ ഇസ്‌ലാമിനെ വെറുപ്പിന്റെയും കാലുഷ്യത്തിന്റെയും മതമായി തെറ്റിദ്ധരിപ്പിക്കുകയാണ് ഭീകര പ്രസ്‌ഥാനങ്ങളെന്ന് പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ.

ഇസ്‌ലാമോഫോബിയക്ക് വളം നല്‍കാന്‍ കാരണമാകുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വഹാബിസം ആശയ ധാരയാക്കിയ മുഴുവന്‍ സംഘടനകളും വ്യക്‌തികളും പിന്തിരിയണമെന്നും ഭീകര സംഘടനകളുടെ അജണ്ടകള്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ ചാർത്തരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

വഹാബിസം തീവ്രവാദം; അകറ്റപ്പെടേണ്ടത് തന്നെ എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം മലപ്പുറം ടൗണ്‍ ഹാളില്‍ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ ഉൽഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്‌ഥാന സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നിർവഹിച്ചു.

in terrorist activities not be blamed on Islam; Ponmala Usthad

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട്, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍, സമസ്‌ത കേന്ദ്ര മുശാവറ അംഗം പൊൻമള മൊയ്‌തീൻ കുട്ടി ബാഖവി, വടശ്ശേരി ഹസന്‍ മുസ്‌ലിയാർ, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, പിഎം മുസ്‌തഫ കോഡൂര്‍, കെപി ജമാല്‍ കരുളായി, കരുവള്ളി അബ്‌ദുറഹീം എന്നിവര്‍ പ്രസംഗിച്ചു.

COVID: കോവിഡ് കേസുകളിലെ വർധനവ്; നാലാം തരംഗ സാധ്യതയില്ലെന്ന് ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE