മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം നടത്തി

By Desk Reporter, Malabar News
Differently Abled persons Meeting At Ma'din Academy
'ഭിന്നശേഷി സംഗമം' മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തിൽ ചക്രക്കസേരയില്‍ കഴിയുന്നവരുടെ സംഗമം നടത്തി.

ലോക്‌ഡൗൺ കാലത്ത് നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നതിന്റെ പ്രയാസം എല്ലാവരും അനുഭവിച്ചെങ്കില്‍, ജീവിത കാലം മുഴുവന്‍ ഈയൊരവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക് താങ്ങും തണലുമാകാൻ നാം തയ്യാറാകണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അധികൃതരും സമൂഹവും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തിന്റെ ഭാഗമായി വിവിധ സ്‌ഥലങ്ങളില്‍ സ്‌നേഹ യാത്ര നടത്തി. മുനീര്‍ പൊൻമള, ശിഹാബുദ്ധീന്‍ അഹ്‌സനി പട്ടര്‍ക്കടവ്, ഫവാസ് പൊൻമള, ജാബിര്‍ പൂക്കോട്ടൂര്‍, ഫസലുദ്ദീന്‍ പൈത്തിനി, ശഹീദ് പൊൻമള, ജാസിര്‍ അലി പൊൻമള, ശാക്കിര്‍ പൊൻമള, നാസര്‍ കൊപ്പം, ശമീര്‍ മച്ചിങ്ങല്‍, രഞ്ജിത്ത് പള്ളിപ്പുറം, സൈഫു അലനെല്ലൂര്‍, ഫവാസ് മച്ചിങ്ങല്‍, യൂനുസ് കോഡൂര്‍, ഷാജഹാന്‍ പൈത്തിനി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Most Read: കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE