‘ഉല്‍ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’; മന്ത്രി ജി സുധാകരന്‍

By Staff Reporter, Malabar News
G Sudhakaran
ജി സുധാകരന്‍
Ajwa Travels

കൊച്ചി: വൈറ്റില പാലം ഉല്‍ഘാടനത്തിന് മുന്‍പ് തുറന്നവര്‍ ‘ക്രിമിനലുകള്‍’ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. വൈറ്റില പാലത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കൊച്ചിയുടെ അതോറിറ്റി ജനപ്രതിനിധികളാണെന്ന് പറഞ്ഞ മന്ത്രി നാല് പേര്‍ അര്‍ധരാത്രിയില്‍ തീരുമാനമെടുത്ത് കോമാളിത്തരം കാണിക്കരുതെന്നും പറഞ്ഞു. ധൃതിപിടിക്കേണ്ട കാര്യമില്ലെന്നും വേല വേലായുധനോട് വേണ്ടെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലത്തില്‍ ലോറി കയറിയാല്‍ മെട്രോയില്‍ തട്ടുമെന്ന് പറഞ്ഞവരെയും മന്ത്രി കണക്കിന് പരിഹസിച്ചു.

ഇന്ന് രാവിലെ 9.30തോട് കൂടി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലങ്ങളുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. മുടങ്ങിക്കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുക ആയിരുന്നു ലക്ഷ്യമെന്നും പദ്ധതി പൂര്‍ത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

അതേസമയം വൈറ്റില പാലത്തില്‍ അതിക്രമിച്ച് കടന്ന് വിവാദമുണ്ടാക്കിയ വി-ഫോര്‍ കൊച്ചി സംഘടനയെ മുഖ്യമന്ത്രിയും നിശിതമായി വിമര്‍ശിച്ചു. നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത ഇക്കൂട്ടര്‍ കുത്തിത്തിരിപ്പുണ്ടാക്കി ജനശ്രദ്ധ നേടാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൂടാതെ ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം പാടില്ല എന്ന് മുഖ്യമന്ത്രി ജസ്‌റ്റിസ് കെമാല്‍ പാഷയെയും വിമര്‍ശിച്ചു. അരാജകത്വത്തെയും അഴിഞ്ഞാട്ടത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ ആവരുത് വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ജോസ് കെ മാണി എംപി സ്‌ഥാനം രാജി വെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE