കോടിയേരി പിറന്ന മണ്ണിലേക്ക്; കണ്ണൂരിലേക്ക്‌ ജനപ്രവാഹം

By Central Desk, Malabar News
Kodiyeri Balakrishnan Return

കണ്ണൂർ: സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുൻ സംസ്‌ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി നാലകൃഷ്‌ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി. നാളെ മണ്ണിലേക്ക് എടുക്കുന്ന കോടിയേരിയെന്ന സൗമ്യധീര നേതാവിന്റെ ശരീരം അവസാന നോക്കുകാണാൻ തലശേരിയിലേക്ക് അനിയന്ത്രിതമായ ജനപ്രവാഹമാണ് നടക്കുന്നത്.

ഇന്ന്‌ മുഴുവൻ പൊതുദർശനത്തിന് ടൗൺഹാളിൽ ഉണ്ടാകുന്ന ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനും യെച്ചൂരിയും അടക്കമുള്ള സംസ്‌ഥാന ദേശീയ നേതാക്കൾ അന്ത്യാഭിവാദ്യം അർപ്പിക്കും. തിങ്കളാഴ്‌ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും.

ടൗൺഹാളിലും വസതിയിലും പൊതുദർശനത്തിനിടെ പൊലീസ്‌ ആദരമർപ്പിക്കും. പയ്യാമ്പലത്ത്‌ വൈകീട്ട്‌ മൂന്നിന്‌ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക. കണ്ണൂർ വിമാനത്താവളത്തിൽ ‍സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്.

Most Read: സംസ്‌കാരം തിങ്കളാഴ്‌ച; കണ്ണൂരിൽ ആദരസൂചക ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE