മൂല്യം കൂപ്പുകുത്തുന്നു; ഇന്ത്യന്‍ രൂപ സർവകാല തകർച്ചയിൽ

By Central Desk, Malabar News
value downfall; Indian rupee at all-time low
Ajwa Travels

ന്യൂഡെൽഹി: ഡോളർ വൻതോതിൽ കരുത്ത് നേടുന്നതും ഇന്ത്യൻ രൂപയുടെ തകർച്ചയും രൂക്ഷമാകുകയാണ്. ഡോളറിനെതിരെ സര്‍വ്വകാല താഴ്‌ചയിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിനിൽക്കുന്നത്. മുന്‍ ക്ളോസിങ്ങിനെ അപേക്ഷിച്ച് 43 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിരക്കായ 81.52 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

1 ഡോളറിന് എതിരെ 201462.33 രൂപ ഉണ്ടായിരുന്നതാണ് വെറും 8 വർഷം കൊണ്ട് ഏകദേശം 20 രൂപയുടെ തകർച്ചയുമായി 202281.52 എന്ന നിലയിലേക്ക് കൂപ്പ് കുത്തിയത്. വെള്ളിയാഴ്‌ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ് 81.09 എന്ന സര്‍വാകാല തകർച്ചയിൽ എത്തിയിരുന്നു. പണപ്പെരുപ്പം കുറക്കുന്നതിനായി യുഎസ് ഫെഡ് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യന്‍ രൂപ ഇനിയും ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ദുർബലമാകുന്ന ഇന്ത്യൻ രൂപ സമ്പദ്‌വ്യവസ്‌ഥയുടെ യഥാർഥ അവസ്‌ഥ വരച്ചു കാണിക്കുന്നതായി വിപണി വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു. ഉക്രെയ്‌നിലെ സംഘര്‍ഷം മൂലമുണ്ടായ പ്രശ്‌നങ്ങള്‍, ആഭ്യന്തര ഇക്വിറ്റികളിലെ നെഗറ്റീവ് പ്രവണതയും വിദേശ ഫണ്ടുകളുടെ ഗണ്യമായ ഒഴുക്കും നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നതായും ഫോറെക്‌സ് ട്രേഡർമാര്‍ പറയുന്നു.

Most Read: കേരളത്തിൽ കൂടുതൽ പദ്ധതികളുമായി അദാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE