മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി. 1.81 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് 3 യാത്രക്കാരെ അറസ്‌റ്റ് ചെയ്‌തു. നിലവിൽ ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്‌തു.
മൂന്ന് വ്യത്യസ്‌ത കേസുകളിലാണ് മൂന്നേമുക്കാൽ കിലോ സ്വർണം അധികൃതർ കണ്ടെത്തിയത്. അറസ്‌റ്റിലായവരില്‍ ഒരാള്‍ കാസര്‍ഗോഡ് സ്വദേശിയാണ്. കേക്കുണ്ടാകുന്ന മെഷീനില്‍ 912 ഗ്രാം സ്വര്‍ണം കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.
മണ്ണാർക്കാട് സ്വദേശിയിൽ നിന്നും രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നും കരിപ്പൂരിൽ എത്തിയ ഇയാൾ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് അറസ്‌റ്റിലായ മൂന്നാം പ്രതി. ഇയാളിൽ നിന്നും 852 ഗ്രാം സ്വർണമാണ് പിടികൂടിയത്.
Read also: വാക്‌സിനേഷൻ ആദ്യ ഡോസ്; 100 ശതമാനം ലക്ഷ്യമിട്ട് കണ്ണൂർ