മുറിച്ചു കടത്തിയത് 15 കോടിയുടെ മരങ്ങൾ, റവന്യൂ വകുപ്പിന് ഗുരുതര വീഴ്‌ച; വനം വിജിലന്‍സ് റിപ്പോർട്

By Desk Reporter, Malabar News
Wood-Smuggling
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്തെ മരംമുറി വിവാദത്തില്‍ റവന്യൂ വകുപ്പിനെ പഴിച്ച് വനം വകുപ്പ് വിജിലൻസ് റിപ്പോർട്. വിവാദമായ മരംമുറിക്കല്‍ ഉത്തരവിന്റെ മറവില്‍ നഷ്‌ടമായത് 15 കോടി രൂപയുടെ മരങ്ങളാണ്. മരംമുറിക്കല്‍ തടയുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതര വീഴ്‌ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒന്‍പത് ജില്ലകളില്‍ നിന്ന് അനധികൃതമായി മരം മുറിച്ചു. 2020 ഒക്‌ടോബർ നാലിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്, തൃശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കൂടുതല്‍ മരംമുറിക്കല്‍ നടന്നുവെന്നും റിപ്പോർട് വ്യക്‌തമാക്കുന്നു. വിജിലന്‍സ് ചുമതലയുള്ള മുഖ്യ വനപാലകനാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോർട് നല്‍കിയത്.

ഒമ്പത് ജില്ലകളിലായി 2,400 ഓളം വലിയ മരങ്ങളാണ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്‌തു മുറിച്ചു കടത്തിയത്. ഇതില്‍ 90 ശതമാനവും തേക്ക്, ഈട്ടി എന്നീ മരങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടരക്കോടിയുടെ മരം തിരിച്ചുപിടിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അനധികൃത മരംമുറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി വേണമെന്നും വനം വിജിലൻസ് റിപ്പോർട് ശുപാര്‍ശ ചെയ്യുന്നു.

വയനാട്ടിലാണ് ഗുരുതരമായ ചട്ടലംഘനമുണ്ടായത്. അനുമതി ഇല്ലാത്ത സ്‌ഥലങ്ങളില്‍ നിന്നുപോലും മരം മുറിച്ചു. പട്ടയഭൂമിയിലെ മരങ്ങളുടെ പട്ടിക റവന്യൂ വകുപ്പ് ശേഖരിച്ച് വനം വകുപ്പിന് നല്‍കണം. അതേസമയം കാണാതായ മരങ്ങളില്‍ 90 ശതമാനവും കണ്ടെത്താനായി. അതില്‍ കൂടുതലും ഈട്ടിയാണ്. തേക്ക് തടികളില്‍ 20 ശതമാനം മാത്രമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read:  ഡെൽറ്റ പ്ളസ്; സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് മുന്നറിയിപ്പ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE