സ്‌കൂളുകളില്‍ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ വേണം; ഹൈക്കോടതി

By News Desk, Malabar News
Pink police issue; Court order to produce the footage
Ajwa Travels

കൊച്ചി: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഈ അധ്യയന വർഷം മുതൽ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ (എച്ച്എസ്എ) സൃഷ്‌ടിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. തൃശൂർ , തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാൽപ്പര്യ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ഇംഗ്ളീഷ് അധ്യയനത്തിനായി ഇംഗ്ളീഷ് ബിരുദധാരികളെ പ്രത്യേകം തസ്‌തിക സൃഷ്‌ടിച്ച് നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടം നേരത്തെ തന്നെ ഭേദഗതി ചെയ്‌തിരുന്നു. 2002-2003 അക്കാദമിക് വർഷം മുതൽ ഈ ചട്ടം നടപ്പാക്കേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെക്കൊണ്ട് ഇംഗ്ളീഷ് പഠിപ്പിക്കുന്ന രീതി പതിവാണ്. ഇതിനെതിരെ ആയിരുന്നു പൊതുതാൽപ്പര്യ ഹരജി. ഇംഗ്ളീഷ് പഠനത്തിനായി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ഇംഗ്ളീഷ് ശരിയായ രീതിയിൽ പഠിക്കാൻ കഴിയുന്നില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

Also Read: സംസ്‌ഥാനത്ത് സിക വൈറസ് നിയന്ത്രണ വിധേയം; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE