തൊഴിലാളികൾക്കായി ട്രെയിൻ സൗജന്യമായി ഓടിക്കാനാകില്ലെന്ന് റെയിൽവെ

By Esahaque Eswaramangalam, Chief Editor
  • Follow author on
Indian Railway_Shramik Train
Image designed by: Alavudheen
Ajwa Travels

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തികാനാവില്ലെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് വ്യക്തമാക്കി.

എന്നാൽ,10 ദിവസം കൊണ്ട് 2600 ശ്രമിക് സ്പെഷല്‍ തീവണ്ടികള്‍ കൂടി രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങളി​ലേ​ക്ക് ഓടിക്കുമെന്ന റെ​യി​ല്‍​വേയുടെ മുൻ തീരുമാനത്തിൽ മാറ്റമില്ലെന്നും ഇതിലൂടെ 36 ല​ക്ഷം യാ​ത്ര​ക്കാ​രെ അവരവരുടെ നാ​ടുകളിലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും യാദവ് അ​റി​യി​ച്ചു.നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ശ്രമിക് സ്പെഷല്‍ തീവണ്ടികള്‍ കൂടാതെ, ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ 200 എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കു​മെ​ന്നും ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യും ഇദ്ദേഹം വ്യക്തമാക്കി. എന്നാൽ ശ്രമിക് ട്രെയിൻ സൗജന്യമാക്കിയാൽ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും അതുകൊണ്ട് ടിക്കറ്റ് നിരക്ക് സംസ്ഥാനങ്ങൾ ചേർന്ന് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശ്രമിക് ട്രെയിൻ ഓടിച്ചതിലൂടെ കിട്ടിയ വരുമാനം എത്രയെന്ന് പറയാൻ റെയിൽവെ ബോർഡ് ചെയർമാൻ തയ്യാറായില്ല. തൊഴിലാളികളിൽ നിന്ന് ഈടാക്കിയ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോടും സംസ്ഥാനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത് എന്തിനെന്ന ചോദ്യത്തിനോടും റെയിൽവെ ബോർഡ് ചെയർമാൻ പ്രതികരിച്ചില്ല.

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE