ബഫർസോൺ പ്രഖ്യാപനം; കർഷരെയും ആദിവാസികളെയും ബാധിക്കരുതെന്ന് രാഹുൽ ഗാന്ധി

By News Desk, Malabar News
Rahul Gandhi In Kerala
Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്‌ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി.

വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിയോടു രാഹുൽ കത്തിലൂടെ ആവശ്യപ്പെട്ടു. നിലവിലെ കരട് വിജ്‌ഞാപനം ഭാവിയിൽ പ്രദേശവാസികളെ ദോഷകരമായി ബാധിക്കും. ജന കേന്ദ്രീകൃതമായ സംരക്ഷണ നടപടികളാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കരട് വിജ്‌ഞാപനത്തിനെതിരെ വയനാട്ടിൽ യുഡിഎഫ് ഇന്ന് നടത്തിയ ഹർത്താൽ സമാധാനപരമായി നടന്നു. ജില്ലയിലൂടെ കടന്നുവന്ന വാഹനങ്ങൾ പലയിടത്തും അൽപസമയം തടഞ്ഞിട്ടു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നു.

Also Read: സ്വകാര്യവൽകരണം; പൊതുമേഖലാ സ്‌ഥാപനങ്ങൾ 300ൽ നിന്ന് 24 ആക്കാൻ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE