തിരൂരിൽ കെ റെയിൽ സർവേ കല്ല് പിഴുത് മാറ്റി യുഡിഎഫ്; തിരികെ സ്‌ഥാപിച്ച് എൽഡിഎഫ്

By Desk Reporter, Malabar News
UDF removes K rail survey stone in Tirur; LDF re-established

മലപ്പുറം: തിരൂർ തെക്കുംമുറിയിൽ യുഡിഎഫ് പിഴുത് മാറ്റിയ സിൽവർ ലൈൻ കല്ലുകൾ എൽഡിഎഫ് പുനഃസ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം സിൽവർ ലൈൻ പദ്ധതിക്ക് എതിരെ തിരൂരിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു. അതിന്റെ ഭാഗമായി തെക്കുംമുറി എന്ന പ്രദേശത്ത് സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ കല്ലുകൾ കഴിഞ്ഞ ദിവസം യുഡിഎഫ് പ്രവർത്തകർ പിഴുത് മാറ്റിയിരുന്നു.

ആ പിഴുത് മാറ്റിയ കല്ലുകളാണ് വീണ്ടും എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുനഃസ്‌ഥാപിച്ചത്. തെക്കുംമുറിയിലെ തോട്ടുങ്കൽ അവറാൻകുട്ടിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ് പുനഃസ്‌ഥാപിച്ചത്. പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുന്നയാളാണ് തോട്ടുങ്കൽ അവറാൻകുട്ടിയെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.

അദ്ദേഹത്തിന്റെ സമ്മതത്തോടെ സ്‌ഥാപിച്ച കല്ലുകളാണ് യുഡിഎഫ്-ബിജെപി നേതൃത്വം പിഴുത് മാറ്റിയതെന്ന് സിപിഎം നേതാക്കൾ വ്യക്‌തമാക്കി. ഉടമസ്‌ഥർ പൂർണ സമ്മതത്തോടെ വിട്ടുകൊടുത്ത സ്‌ഥലമാണ്. യുഡിഎഫ് രാഷ്‌ട്രീയ സമരത്തിന്റെ പേരിൽ കല്ലുകൾ പിഴുത് മാറ്റുന്നു എന്നും ജില്ലയിലെ സിപിഎം നേതാക്കൾ വ്യക്‌തമാക്കി.

Most Read:  സർക്കാർ വാർഷികാഘോഷ പരിപാടി; മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE