ബിജെപിയെ ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കുമെന്ന് അഖിലേഷ് യാദവ്

By Staff Reporter, Malabar News
Akhilesh Yadav_Malabar news

ലക്‌നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ബിജെപി ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കപ്പെടുമെന്ന മുന്നറിയിപ്പുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആർഎൽഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017403312 സീറ്റുകളും പിടിച്ച് അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാൻ സാധിക്കില്ലെന്നാണ് അഖിലേഷിന്റെ അവകാശവാദം.

ജനങ്ങൾക്കിടയിലെ രോഷം നോക്കുമ്പോൾ ബിജെപി 400 സീറ്റിലെങ്കിലും പരാജയപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ യുപിയിൽനിന്ന് ബിജെപി തുടച്ച് നീക്കപ്പെടും; അഖിലേഷ് പറഞ്ഞു. ബിജെപിയുടെ എല്ലാ കാര്യങ്ങളും വ്യാജമാണ്. അവരുടെ വാഗ്‌ദാനങ്ങളെല്ലാം വ്യാജമാണ്. അവർ ഒരു വ്യാജപുഷ്‌പമാണ്, ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടമാകാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം റാലിയിൽ പറഞ്ഞു.

അതേസമയം, ഗൊരഖ്‌പൂരിലെ ഒരു പൊതുയോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാജ്‍വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ബിജെപിക്ക് നേരെയുള്ള അഖിലേഷിന്റെ പരിഹാസം. അഴിമതികൾക്കും അവരുടെ ഖജനാവ് നിറക്കുന്നതിനും, അനധികൃത കൈയേറ്റങ്ങൾക്കും, മാഫിയകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനും ചുവന്നതൊപ്പിക്കാർ (അഖിലേഷും അണികളും) യുപിയിൽ അധികാരത്തിനായി കൊതിക്കുന്നുവെന്ന് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Read Also: കർഷക സമരം; സംഘടനകളുടെ അന്തിമ യോഗം നാളെ, ഉപാധികളുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE